ലോക കേരളസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.കെ കബീർ സലാലക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: തുടർച്ചയായി നാലാം തവയണയും ലോക കേരളസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.കെ കബീർ സലാലക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സ്വീകരണം നൽകി. ജില്ലാ ജനറൽ സെക്രട്ടറി സി.വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റിൻ്റെ മുഖ്യരക്ഷാധികാരിയും കലാ-കായിക- സാമൂഹിക- സാംസ്കാരിക- സഹകരണ- പ്രവാസി രംഗങ്ങളിൽ പ്രമുഖനുമാണ് പി. കെ. കബീർ സലാല.
യൂണിറ്റ് പ്രസിഡണ്ട് കെ.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു.

എം. ശശീന്ദ്രൻ, വി.പി. ബഷീർ, എൻ. ഷറഫുദ്ദീൻ, ഇ. രാംദാസ്, ടി.ടി. ശ്രീധരൻ, എ.വി. ശശി, കെ. ചന്ദ്രൻ ഐശ്വര്യ, എ.കെ. ജിതേഷ്, സുരേഷ് മേലേപ്പുറത്ത്, വി.വി. സജേഷ്, കെ.പി. മുഹമ്മദലി എന്നിവർ സംസാരിച്ചു. കുവൈറ്റിലുണ്ടായ അഗ്നിബാധയിൽ മരണമടഞ്ഞ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ വേർപാടിൽ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാരായ പ്രവാസികൾക്ക് ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ ഉറപ്പുവരുത്തണമെന്നും മരണമടഞ്ഞവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതം അടിയന്തിര ധനസഹായം നൽകണമെന്നും യോഗം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
