വനിതാ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു: പി സതീദേവി

വനിതാ ഓട്ടോഡ്രൈവറെ മർദിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തെ വളരെ ഗൗരവമായി കാണുന്നു. മർദ്ദനമേറ്റ ജയ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം പൊലീസ് ഉറപ്പാക്കണം. പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ വനിതാ കമ്മീഷൻ കൃത്യമായി ഇടപെട്ടിരുന്നു. യുവതിക്ക് കൗൺസിലിംഗ് നൽകിയിരുന്നു.

വിദ്യാസമ്പന്നരായ പെൺകുട്ടികൾക്ക് സ്വന്തം വ്യക്തിത്വത്തെ പറ്റി അഭിമാനം ഉണ്ടാകണം. രണ്ട് അടി കൊണ്ടാലും കുഴപ്പമില്ലെന്ന മനോഭാവം മാറണം. മൊഴി മാറ്റി പറയാനുള്ള സാഹചര്യം എന്താണെന്ന് കണ്ടെത്തണം. പെൺകുട്ടി സമ്മർദത്തിന് വഴങ്ങിയാണോ മൊഴിമാറ്റി പറഞ്ഞതെന്നും പൊലീസ് പരിശോധിക്കണം. യുവതി എവിടെയാണെന്ന് കണ്ടെത്തണം. അതിനു ശേഷം വിഷയത്തിൽ പരിശോധന നടത്തുമെന്നും സതീദേവി പറഞ്ഞു.

