KOYILANDY DIARY.COM

The Perfect News Portal

കക്കൂസ് മാലിന്യം തള്ളിയ സംഭവം പ്രദേശത്ത് നഗരസഭ വീണ്ടും ക്ലോറിനേഷൻ നടത്തി

കൊയിലാണ്ടി: പന്തലായനിയിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവം പ്രദേശത്ത് നഗരസഭ വീണ്ടും ക്ലോറിനേഷൻ നടത്തി. കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് നഗരസഭ 12-ാം വാർഡിൽ പന്തലായനി പുത്തലത്ത് കുന്നിൻ്റെ പടിഞ്ഞാറ് ഭാഗത്തെ ജനവാസ കേന്ദ്രത്തിൽ അർദ്ധ രാത്രി കക്കൂസ് മാലിന്യം തള്ളിയത്. നേരം വെളുത്തപ്പോൾ കക്കൂസ് മാലിന്യം ടാർ റോഡിലൂടെ പരന്നൊഴുകുന്ന കാഴ്ചയാണ് നാട്ടുകാർ കണ്ടത്. തുടർന്ന് വാർഡ് കൗൺസിലർ പ്രജിഷയും മറ്റ് പൊതുപ്രവർത്തകരും രംഗത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും, നഗരസഭ ഉദ്യോഗസ്ഥരെത്തി പ്രദേശത്ത് ക്ലോറിനേഷൻ നടത്തുകയും ചെയ്തു.

എങ്കിലും ജനങ്ങളുടെ ദുരിതത്തിന് പരിഹാരമായിരുന്നില്ല. ഇപ്പോഴും പ്രദേശത്ത് ദുർഗന്ധം വമിക്കുന്നതിനെത്തുടർന്നാണ് ഇന്ന് വീണ്ടും കിണറുകളിലും പൊതുവഴിയിലും ക്ലോറിനേഷൻ ഉൾപ്പെടെ നടത്തി ശുചീകരിച്ചത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണം എവിടെയുമെത്തിയില്ല. സിസിടിവി പരിശോധിച്ചതിൽ ടാങ്കർ ലോറിയുടെ ദൃശ്യം കണ്ടെത്തിയെങ്കിലും വാഹനത്തിൻ്റെ നമ്പർ വ്യക്തമായിരുന്നില്ല. അതോടെ അന്വേഷണം നിലക്കുകയായിരുന്നു.

Share news