പെരിയാറിലെ മത്സ്യക്കുരുതി; മത്സ്യതൊഴിലാളികൾക്ക് കൃത്യമായി നഷ്ടപരിഹാരം നൽകും: മന്ത്രി സജി ചെറിയാൻ

പെരിയാറിലെ മത്സ്യക്കുരുതി. ഇരയായ മത്സ്യതൊഴിലാളികൾക്ക് കൃത്യമായ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി സജി ചെറിയാൻ. പാതാളം റഗുലേറ്ററി തുറന്നു വിട്ടപ്പോൾ ഓക്സിജൻ കുറഞ്ഞു എന്നും രാസമാലിന്യം വർദ്ധിച്ചു എന്നും സൂചനകൾ വരുന്നുണ്ട്. എന്നാൽ അത് വിശദമായി പരിശോധിക്കേണ്ടതുണ്ട്. രാസമാലിന്യം കാരണം മാത്രമാണ് മത്സ്യങ്ങൾ ചത്തത് എന്ന് പറയാൻ കഴിയില്ല. മൂന്ന് വകുപ്പുകൾ ഒന്നിച്ച് അത് പരിശോധിക്കും.

ഇത് എങ്ങനെ സംഭവിച്ചു എന്ന് വിശദമായ പരിശോധന വേണം. എന്നാൽ മാത്രമേ ആരാണ് യഥാർത്ഥ കുറ്റക്കാരൻ എന്ന് കണ്ടെത്താൻ കഴിയൂ. അത് കണ്ടെത്തിയാൽ മാത്രമേ ശാശ്വതമായ പരിഹാരം ഇതിനുണ്ടാകൂ. ഫിഷറീസ് വകുപ്പ് നഷ്ടത്തിൻ്റെ കൃത്യമായ കണക്ക് എടുത്തിട്ടുണ്ട്. 13.5 കോടി നഷ്ടം ആകെ ഉണ്ടായി. ഇത് നികത്താൻ വേണ്ടത് സർക്കാർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

