കൊയിലാണ്ടി ട്രാഫിക്ക് പോലീസ് സ്റ്റേഷന് കുടകൾ കൈമാറി

കൊയിലാണ്ടി ട്രാഫിക്ക് പോലീസ് സ്റ്റേഷന് കുടകൾ കൈമാറി. ടൗണിൽ, ശക്തമായ മഴയത്തും വെയിലത്തും സേവനം ചെയ്യുന്ന പോലീസ് ഉദ്യോസ്ഥർക്ക് ആശ്വാസമായാണ് Yummy ഫ്രൈഡ് ചിക്കൻ പാലക്കുളം കുടകൾ സ്പോൺസർ ചെയ്തത്.

സ്ഥാപനത്തിൻ്റെ പാർട്ട്ണർ ജലീൽ മൂസയിൽനിന്ന് ട്രാഫിക്ക് എസ് ഐ രമേശൻ എം.പി കുടകൾ ഏറ്റുവാങ്ങിയത്: ഗ്രേഡ് എസ് ഐ പ്രിഥ്വി രാജൻ, സിവിൽ പോലീസ് ഓഫീസർ റിയാസ് അഹമ്മദ്, മഹേഷ് വി.എം എന്നിവർ സംബന്ധിച്ചു.
