കൊയിലാണ്ടി ജിവിഎച്ച്എസ്എസ്-ൽ സമ്മർ ക്യാമ്പ് സമാപനവും ജേഴ്‌സി സമർപ്പണവും

കൊയിലാണ്ടി ജിവിഎച്ച്എസ്എസ്-ൽ സമ്മർ ക്യാമ്പ് സമാപനവും ജേഴ്‌സി സമർപ്പണവും നടത്തി. എച്ച്ടിഎസ് ദുബായിയും, ടൂത്ത് വിസ ഡെന്റൽ ഹോസ്പിറ്റൽ കൊയിലാണ്ടിയും സംയുക്തമായാണ് ജേഴ്‌സികൾ സമർപ്പിച്ചത്. ഹെഡ്മാസ്റ്റർ കെ അശോകൻ സർവീസസ് ഫുട്ബോൾ താരം കുഞ്ഞിക്കണാര ൻ നടുക്കണ്ടിയിൽ നിന്ന് ജെസികൾ ഏറ്റുവാങ്ങി.

ചടങ്ങിൽ പിടിഎ പ്രസിഡണ്ട് വി. സുചീന്ദ്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഷിജു ഒ കെ, ഷജിത, എ സജീവ് കുമാർ, ശ്രീലാൽ പെരുവട്ടൂർ, നവീന ബിജു, നസീർ എഫ് എം, വിപിൻദാസ്, ഷിംന എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

