കൊയിലാണ്ടി കൊല്ലത്ത് ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം

കൊയിലാണ്ടി കൊല്ലത്ത് ലോറി വൈദ്യൂതി പോസ്റ്റിലിടിച്ച് അപകടം. മേഖലയിൽ വൈദ്യൂതിബന്ധം നിലച്ചിരിക്കുയാണ്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് കൊല്ലം ഓട്ടോ സ്റ്റാൻ്റിനടുത്ത് അപകടം ഉണ്ടായത്. വടകര ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ മുൻവശം ഭാഗികമായി തകർന്നിട്ടുണ്ട്. വൈദ്യുതി പോസ്റ്റും ലൈനുകളും തകർന്ന നിലയിലാണുള്ളത്.

ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. അദ്ധേഹം പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നറിയുന്നു. ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടുന്നുണ്ടെങ്കിലും പോലീസെത്തി നിയന്ത്രിക്കുന്നുണ്ട്. KSEB അധികൃതരും സ്ഥലത്തെത്തി വൈദ്യൂതിബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

