KOYILANDY DIARY.COM

The Perfect News Portal

ലൈംഗികാതിക്രമ കേസ്; അറസ്റ്റിലായ മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജാമ്യമില്ല

ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജാമ്യമില്ല. പ്രജ്വലിന്റെ കസ്റ്റഡി ബംഗളൂരു പ്രത്യേക കോടതി ജൂൺ 10 വരെ നീട്ടി. മുൻ പ്രധാനമന്ത്രി ദേവ​ഗൗഡയുടെ കൊച്ചുമകനും ജെഡിയു നേതാവുമായ പ്രജ്വൽ, 34 ദിവസത്തെ ഒളിവുജീവിതത്തിനുശേഷം മെയ് 31നാണ് ബംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിലായത്. വൈദ്യപരിശോധനയ്‌ക്കുശേഷം ബംഗളൂരുവിൽ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിൽ ഹാജരാക്കിയ പ്രജ്വലിനെ ജൂൺ ആറുവരെ പൊലീസ്‌ കസ്റ്റഡിയിൽ വിട്ടുകയായിരുന്നു. 

പ്രജ്വൽ പകർത്തിയതെന്നു കരുതുന്ന മൂവായിരത്തിലധികം ലൈം​ഗിക പീഡന ദൃശ്യമാണ് പുറത്തായത്. വീട്ടുജോലിക്കാരായ സ്ത്രീകൾ അടക്കം പരാതിയുമായി രംഗത്തെത്തിയതോടെ ഹാസനിലെ എൻഡിഎ സ്ഥാനാർഥിയായിരുന്ന പ്രജ്വൽ ഏപ്രിൽ 27ന്  മണ്ഡലത്തിൽ വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേ ദിവസം നയതന്ത്ര പാസ്‌പോർട്ട്‌ ഉപയോഗിച്ച് ജർമനിയിലേക്ക്‌ മുങ്ങുകയായിരുന്നു.

 

അതേസമയം സിറ്റിം​ഗ് സീററിൽ 42649 വോട്ടിനാണ് പ്രജ്വൽ തോറ്റത്. ഇന്ത്യ കൂട്ടായ്മയുടെ സ്ഥാനാർത്ഥിയായ കോൺ​ഗ്രസ് നേതാവ് ശ്രേയസ് എം പട്ടേലാണ് മണ്ഡലത്തിൽ ജയിച്ചത്. 2019ൽ 12,78,653 വോട്ടിന് ജയിച്ചിടത്താണ് പ്രജ്വുൽ കൂപ്പുകുത്തിയത്. 

Advertisements
Share news