KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന് 70 രൂപ കൂടി 6730 രൂപയിലും പവന് 560 രൂപ കൂടി 53,840 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ സ്വർ‌ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 60 രൂപ കൂടി ​5600 രൂപയിലും പവന് 480 രൂപ കൂടി 44800 രൂപയിലുമാണ് വ്യാപാരം. ഒരു ​ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയാണ് ഇന്നത്തെ നിരക്ക്. 1 രൂപയുടെ വർധനവുണ്ടായി. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,660 രൂപയും ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5,540 രൂപയുമായിരുന്നു.

അതേസമയം 55,000 തൊട്ട സ്വർണവില കുറഞ്ഞത് ആഭരണം വാങ്ങാനായി കാത്തിരുന്നവർക്ക് വലിയ ആശ്വാസമാണ്. മാത്രമല്ല, സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ക്കും ഇതൊരു അവസരമാണ്. സ്വര്‍ണം വില്‍ക്കാനുള്ളവര്‍ക്ക് അല്‍പ്പം കൂടി കാത്തിരിക്കാം. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

Share news