കൊയിലാണ്ടി കൊല്ലത്ത് റെയിൽവെ ട്രാക്കിനടുത്ത് കുറ്റിക്കാട്ടിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: കൊല്ലത്ത് റെയിൽവെ ട്രാക്കിനടുത്ത് കുറ്റിക്കാട്ടിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ദിവസങ്ങൾ പഴക്കമുള്ളതായാണ് അറിയുന്നത്. കൊല്ലം റെയിൽവെ ഗേറ്റിന് വടക്ക് ഭാഗത്തായി നാണംചിറക്കടുത്താണ് മൃതദേഹം കണ്ടെത്തിയത്. സുമാർ 40 വയസ്സുള്ള ഒരു പുരുഷൻ്റേതാണ് മൃതദേഹം. ട്രെയിൻ തട്ടിയതാണോ മറ്റെന്തെങ്കിലും അപകടം സംഭവിച്ചതാണൊ എന്നും അറിയില്ല.

പരിസരത്തുള്ള ഒരാളുടെ മൃതദേഹമാണെന്ന് സംശയിക്കുന്നതായി ചില നാട്ടുകാർ അഭിപ്രയപ്പെട്ടു. അതിലും വ്യക്തതയില്ല.കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

