അരിക്കുളം യു പി സ്കൂൾ പരിസ്ഥിതി ദിനം ആചരിച്ചു

കൊയിലാണ്ടി: അരിക്കുളം യു പി സ്കൂൾ പരിസ്ഥിതി ദിനം ആചരിച്ചു. ഇത്തവണ പരിസ്ഥിതി ദിനാചരണം തൈ നടുന്നതിൽ മാത്രം ഒതുക്കിയില്ല. റോഡരികിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിതകർമസേനക്ക് കൈമാറി. പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഭീകരത തിരിച്ചറിയുന്നതോടൊപ്പം പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കാനുള്ള സന്ദേശം പകരുന്നതുമായി.

അരിക്കുളം പഞ്ചായത്ത് മുതൽ പാറക്കണ്ടം ബസ് സ്റ്റോപ്പ് വരെ റോഡിരികത്തു നിന്ന് മാത്രം പ്ലാസ്റ്റിക് കുപ്പികളും കവറുകളുമായി 7 ചാക്ക് ലഭിച്ചെങ്കിൽ എത്രമേൽ മലീമസമാണ് നമ്മുടെ ഭൂമി എന്ന് ആലോചിച്ചു നോക്കൂ. പി ടി എ പ്രസിഡണ്ട് രതീഷ് ഇ പിയും പന്ത്രണ്ടാം വാർഡ് മെമ്പർ കെ എം അമ്മദും പരിസ്ഥിതി ക്ലബ് അംഗങ്ങൾക്ക് ആശംസയറിച്ച് സംസാരിച്ചു. ശേഖരിച്ച മാലിന്യം ഒമ്പതാം വാർഡ് ഹരിതകർമസേന അംഗങ്ങളായ സരോജിനിയും രജിതയും ഏറ്റുവാങ്ങി. അധ്യാപകരായ ജിഷ കെ വി, സബിത വി, അസ്മ വി കെ, ബബിത, സനൽ, രാജേഷ് എന്നിവർ നേതൃത്വം നൽകി.
