സമഗ്ര ശിക്ഷ കേരളം ബി ആർ സി പന്തലായനി പരിസ്ഥിതി ദിനം ആചരിച്ചു

കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരളം ബി ആർ സി പന്തലായനി പരിസ്ഥിതി ദിനം ആചരിച്ചു. കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകി വരുന്ന അലൻ ദേവിൻ്റെ വീട്ടിൽ വൃക്ഷത്തൈ വെച്ചുകൊണ്ട് മുൻസിപ്പൽ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുറുവങ്ങാട് അണേലക്കടവിലെ വീട്ടിൽ നടന്ന ചടങ്ങിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു.

മുനിസിപ്പാലിറ്റി കൌൺസിലർമാരായ ബിന്ദു പി ബി, ആർ കെ കുമാരൻ, സുരേന്ദ്രൻ പി.ടി, സി പി ആനന്ദൻ, സിനില ക്ലസ്റ്റർ കോഡിനേറ്റർ ജാബിർ, അനീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പന്തലായനി ബി ആർ സി ബി പി സി ഇ.പി. ദീപ്തി സ്വാഗതവും പന്തലായനി ബി ആർ സി സ്പെഷ്യൽ എഡ്യൂക്കേറ്റർ സിനിഷ നന്ദിയും പറഞ്ഞു.
