പെരുവട്ടൂർ എൽ പി സ്കൂളിൽ വിദ്യാർത്ഥികൾ വൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു

കൊയിലാണ്ടി: ഓയിസ്ക കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ പെരുവട്ടൂർ എൽ പി സ്കൂളിൽ വിദ്യാർത്ഥികൾ വൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. ഓയിസ്ക പ്രസിഡണ്ട് രാമദാസൻ മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി. സെക്രട്ടറി അഡ്വ. വി.ടി. അബ്ദുറഹിമാൻ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി കൊടുത്തു.

യോഗത്തിൽ പി ടി എ പ്രസിഡണ്ട് ഷിജു, സ്കൂൾ മാനേജ്മന്റ് പ്രതിനിധി സിറാജ് ഇയ്യഞ്ചേരി, ഓയിസ്ക ഭാരവാഹികളായ വി പി സുകുമാരൻ, ബാബുരാജ് ചിത്രാലയം, വേണു മാസ്റ്റർ, സുരേഷ് മാസ്റ്റർ, ടി.വി.സത്യൻ, ശശി കോട്ടിൽ എന്നിവർ സംസാരിച്ചു. ചടങ്ങിന് ശേഷം വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രെസ് ഇന്ദിര ടീച്ചർ സ്വാഗതം പറഞ്ഞു.
