KOYILANDY DIARY.COM

The Perfect News Portal

മെക്‌സിക്കോയില്‍ ആദ്യ വനിതാ പ്രസിഡന്റായി ഇടതുപക്ഷ നേതാവ്

നോബേല്‍ സമ്മാന ജേതാവും ഇടതുപക്ഷ നേതാവുമായ 61കാരി ക്ലൗഡിയ ഷെയ്ന്‍ബോം മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. അറുപത് ശതമാനം വോട്ടു നേടിയാണ് കാലാവസ്ഥ ശാസ്ത്രജ്ഞ കൂടിയായ ക്ലൗഡിയ വടക്കേ അമേരിക്കന്‍ രാജ്യത്തിന്റെ പ്രസിഡണ്ട് പദവിയിലെത്തുന്നത്. 24 വര്‍ഷം മുമ്പ് രാജ്യത്തെ ഏകകക്ഷി സമ്പ്രദായം അവസാനിച്ചതിന് ശേഷം പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി നേടുന്ന വന്‍ ഭൂരിപക്ഷമാണ് അവര്‍ നേടിയിരിക്കുന്നത്. രണ്ടു വനിതകളാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചത്. ബിസിനസുകാരിയായ ഷൊചില്‍ ഗാല്‍വിസിനുവായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.

2018ല്‍ മെക്‌സിക്കോ സിറ്റി മേയറായും സേവനം അനുഷ്ഠിച്ചിട്ടുള്ള ക്ലൗഡിയ നിലവിലെ പ്രസിഡണ്ട് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രദോറിന്റെ വിശ്വസ്തയാണ്. അടിസ്ഥാന വേതനം ഇരട്ടിയാക്കി, ദാരിദ്ര്യം, തൊഴില്ലില്ലായ്മ എന്നിവ കുറച്ചു തുടങ്ങിയ ജനപ്രിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഒബ്രദോര്‍ സര്‍ക്കാര്‍ വീണ്ടും വലിയ വിജയം നേടിയത്. ഇടതുപക്ഷ പാര്‍ട്ടിയായ മൊറീന ഇനി അടുത്ത 6 വര്‍ഷം രാജ്യം ഭരിക്കും.

Share news