KOYILANDY DIARY.COM

The Perfect News Portal

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യ മനോഭാവം ബിജെപിയെ തകർത്തു

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനം മോശമായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഏകാധിപത്യ മനോഭാവം’ കൊണ്ടെന്ന് ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്‌മണ്യം സ്വാമി. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മോദിയ്‌ക്കെതിരേ ഗുരുതരവിമര്‍ശനവുമായി സുബ്രഹ്‌മണ്യം സ്വാമി രംഗത്തെത്തിയിരുന്നു. തന്റെ കണക്കുകൂട്ടലുകള്‍ക്ക് ഏകദേശം സമീപത്താണ് ബിജെപിയുടെ സീറ്റ് നേട്ടമെന്നും താന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ ബിജെപി 300 സീറ്റ് നേടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ബിജെപി 220 സീറ്റ് നേടുമെന്നുള്ള എന്റെ കണക്കുകൂട്ടല്‍ ബിജെപി തെരഞ്ഞെടുപ്പില്‍ നേടിയ 237 സീറ്റുമായി വലിയ അന്തരമില്ല. ഞാന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ ബിജെപിയ്ക്ക് 300 സീറ്റ് നേടാന്‍ സാധിക്കുമായിരുന്നു. നിര്‍ഭാഗ്യവശാല്‍, മോദിയുടെ ഏകാധിപത്യമനോഭാവം ബിജെപിയെ ഒരു പടുകുഴിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്, 

Share news