എം എന്‍ കുറുപ്പിന്റെ സ്മരണാര്‍ത്ഥം യുവ എഴുത്തുകാര്‍ക്കുള്ള എം.എന്‍.കാവ്യപുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

പ്രമുഖ പത്രപ്രവര്‍ത്തകനും കവിയും നാടകകാരനും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാവുമായിരുന്ന എം എന്‍ കുറുപ്പിന്റെ സ്മരണാര്‍ത്ഥം യുവ എഴുത്തുകാര്‍ക്കുള്ള എം.എന്‍. കാവ്യപുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. 2024 ജൂലൈ 9 ന് 45 വയസ് കവിയാത്തവരില്‍ നിന്നുമാണ് സൃഷ്ടികള്‍ സ്വീകരിക്കുക.

മൗലികവും മുമ്പ് പ്രസിദ്ധീകരിക്കാത്തതുമായ കവിതയാവണം. മൂന്ന് പേജില്‍ കവിയരുത്. ഒരാള്‍ ഒരു കവിത മാത്രമേ അയക്കാവൂ. പതിനായിരത്തിയൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വയസ് തെളിയിക്കുന്ന രേഖ, പേരും വിലാസവും ഫോണ്‍ നമ്പരും രേഖപ്പെടുത്തിയ കുറിപ്പ് എന്നിവയും സൃഷ്ടിയോടൊന്നിച്ച് അയക്കണം.

കണ്‍വീനര്‍, എം.എന്‍. കാവ്യപുരസ്‌കാര സമിതി, പുരോഗമന കലാസാഹിത്യ സംഘം മാരാരിക്കുളം ഏരിയാ കമ്മിറ്റി, (സിപിഐഎം മാരാരിക്കുളം ഏരിയാ കമ്മിറ്റി ആഫീസ്) ബര്‍ണാഡ് ജംഗ്ഷന് കിഴക്ക്, പാതിരപ്പള്ളി പി.ഒ. ആലപ്പുഴ. പിന്‍. 688521 എന്ന വിലാസത്തില്‍ ജൂണ്‍ 25 ന് മുമ്പ് ലഭിക്കണം.

umasankar5425@gmail.com
sudhakarckcboa@gmail.com എന്നീ മെയില്‍ വഴിയും സൃഷ്ടികള്‍ അയക്കാവുന്നതുമാണ്.

ജൂലൈ 9 ന് എം എന്‍ കുറുപ്പ് ദിനത്തില്‍ ആലപ്പുഴയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക.
98472 97403 ജയന്‍ തോമസ്
94972 59252 – ദീപു കാട്ടൂര്‍
9947528616 – കെ.വി.രതീഷ്
