KOYILANDY DIARY.COM

The Perfect News Portal

കുന്ദമം​ഗലത്ത് സ്വകാര്യ ബസ് മരത്തിലിടിച്ച് അപകടം; 14 പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കുന്ദമം​ഗലത്ത് സ്വകാര്യ ബസ് മരത്തിലിടിച്ച് 14 പേർക്ക് പരിക്ക്. കുന്ദമംഗലം പത്താം മൈലിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. നരിക്കുനി – കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ കുറച്ചുനേരം ​ഗതാ​ഗതം തടസപ്പെട്ടു.

Share news