പാലക്കാട്- തൃശൂർ ദേശീയപാതയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

പാലക്കാട്: പാലക്കാട്- തൃശൂർ ദേശീയപാതയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. ബാംഗ്ലൂരില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസുമായാണ് ലോറി കൂട്ടിയിടിച്ചത്. അപകടത്തില്‍ തമിഴ്നാട്ടില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറി തലകീഴായി മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
