KOYILANDY DIARY.COM

The Perfect News Portal

യൂത്ത് കോൺഗ്രസ് യൂത്ത് ടാലൻറ് ഫെസ്റ്റ് 24 സംഘടിപ്പിച്ചു

കീഴരിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് ടാലൻറ് ഫെസ്റ്റ് 24 കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത്  ഉദ്ഘാടനം ചെയ്തു. SSLC ,+2 പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെയും MBBS പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയുമാണ് യൂത്ത് ഫെസ്റ്റിൽ ആദരിച്ചത്. 
മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷിനിൽ ടി.കെ. അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, ബ്ലോക്ക് കോൺഗ്രസ് സിക്രട്ടറിമാരായ ജി.പി പ്രീജിത്ത്, ഇ. രാമചന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ സവിത നിരത്തിൻ്റെ മിത്തൽ, ജലജ കെ, ചുക്കോത്ത് ബാലൻ നായർ, എം.എം രമേശൻ, അർഷിദ എൻ. കെ, ജീവൻ സുധീർ എന്നിവർ പ്രസംഗിച്ചു.
Share news