KOYILANDY DIARY.COM

The Perfect News Portal

വായനാരി തോട് നിർമ്മാണം നഗരസഭ അടിയന്തരമായി ഇടപെടണം

കൊയിലാണ്ടി : വായനാരി തോട് നിർമ്മാണം നഗരസഭ അടിയന്തരമായി ഇടപെടണമെന്ന് കോൺണഗ്രസ്സ് ആവശ്യപ്പെട്ടു. കൊയിലാണ്ടി നഗരസഭയിലെ 32-ാം വാർഡിലെ വായനാരി തോട് നിർമ്മാണത്തിൻ്റെ പ്രവൃത്തി തുടങ്ങിയെങ്കിലും തോട് കടന്നുപോകുന്ന ഭാഗത്തുള്ള സ്ഥലമുടമകളുടെ സമ്മതപത്രം ലഭിക്കാത്തതിനാൽ പ്രവൃത്തി പാതിവഴിയിലാണ്. ഇതോടെ ഇത്തവണ റെയിലിന് കിഴക്കുഭാഗത്ത് കോളനിപ്രദ്ദേശത്ത് നിന്നും വെള്ളം  ഒഴുകി പോകാത്തത് ദുരിതമായിരിക്കുകയാണ്.
കൊയിലാണ്ടി ടൗണിലെയും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവൻ വെള്ളവും ഈ പ്രദ്ദേശത്ത് കെട്ടിനിൽക്കുന്നതിനാൽ ജനങ്ങൾ വളരെയേറെ വിഷമത അനുഭവിക്കുന്നു. മുൻസിപ്പൽ അധികൃതർ ഈ പ്രവൃത്തി ശ്രദ്ധിക്കാത്തതുകാരണം തോടിൻ്റെ നവീകരണം മുന്നോട്ട് പോകുന്നില്ലെന്നും, പണി തുടങ്ങുന്നതിനു മുൻപ് ഗുണഭോക്തൃ യോഗം ചേർന്ന് ചർച്ച നടത്തുകയോ ചെയ്തിട്ടില്ലെന്നും കോൺഗ്രസ്സ് ആരോപിച്ചു.
നഗരസഭയുടെ ഉത്തരവാദിത്തപ്പെട്ടവർ അടിയന്തരമായി ഇടപെട്ട് ഈ പ്രദേശത്തെ ജനങ്ങളെ വെള്ളക്കെട്ടിൽ നിന്നും രക്ഷപ്പെടുത്തണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 32-ാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നു. പ്രസിഡൻ്റ് അഞ്ജുഷയുടെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ എം.എം ശ്രീധരൻ, റീന കെ.വി, സി.കെ പ്രദീപൻ, സുമ കെ.ടി,  എ.ടി ശിവദാസൻ, എസ്. കെ ഉണ്ണി എന്നിവർ സംസാരിച്ചു.
Share news