KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരിയിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രവർത്തക കൺവെൻഷനും സ്ഥാനാരോഹണവും നടന്നു

കാപ്പാട്: യൂത്ത് കോൺഗ്രസ്‌ നിയുക്ത ചേമഞ്ചേരി മണ്ഡലം പ്രസിഡണ്ട് റംഷീദ് കാപ്പാട് ചുമതല ഏറ്റെടുത്തു. അതോനുബന്ധിച്ച് മണ്ഡലം പ്രവർത്തക കൺവൻഷനും നടന്നു. കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്ത് ഉദ്ഘടനം ചെയ്തു. കായിക രംഗത്ത് തന്റെതായ തനത് മുദ്ര പതിപ്പിച്ച റംഷീദ് കാപ്പാടിന് സംഘടനാ രംഗത്തും മുന്നേറാൻ സാധിക്കുമെന്നും ചേമഞ്ചേരിയിലെ യൂത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ അത് നിർണ്ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു. മുൻ മണ്ഡലം പ്രസിഡണ്ട് നിതിൻ പി കെ അധ്യക്ഷതവഹിച്ചു.
ഡി സി സി ജനറൽ സെക്രട്ടറി രാജേഷ് കിഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ എസ് സുനന്ദ്, കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗം എ കെ ജാനിബ്, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌, തൻഹീർ കൊല്ലം, ജില്ലാ ജനറൽ സെക്രട്ടറി ജെറിൽ ബോസ്, ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ഷാജി തൊട്ടോളി, കെ എം ദിനേശൻ, അജയ് ബോസ്സ്, ഷബീർ എളവനകണ്ടി, മനോജ്‌ കാപ്പാട്, റാഷിദ്‌ മുത്താമ്പി, ഷഫീർ കാഞ്ഞിരോളി, സാദിക്ക് പൊയിൽ, വസന്ത പി ആദർശ് കെ ന്നിവർ സംസാരിച്ചു.
Share news