കൊയിലാണ്ടിയിൽ പാലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പാലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. കൊയിലാണ്ടി ടൗണിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കൊയിലാണ്ടി മേഖലയുടെ ആഭിമുഖ്യത്തിലാണ് യോഗം സംഘടിപ്പിച്ചത്. പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം ജില്ലാ പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി ഉദ്ഘാടനം ചെയ്തു.

തുടർന്ന് ബസ്സ് സ്റ്റാൻറ് പരിസരത്ത് പൊതുയോഗവും ചേർന്നു. യോഗത്തിൽ കൊയിലാണ്ടി ഏരിയ പ്രസിഡണ്ട് എം. കെ. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ടി.കെ. മാധവൻ, വി.കെ. റഷീദ്, വി.പി. ശരീഫ്, എൻ.വി.ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
