ഡി.വൈ.എഫ്.ഐ. കൊല്ലം യൂണിററ് കലോത്സവം യുവഭേരി 23ന് ആരംഭിക്കും

കൊയിലാണ്ടി : ഡി.വൈ.എഫ്.ഐ. കൊല്ലം യൂണിററ് കലോത്സവം യുവഭേരി എന്ന പേരിൽ സിഡംബർ 23ന് തുടക്കമാകും. 23, 24, 25 തിയ്യതികളിലായി കൊല്ലം നാണംചിറ എൻ. കെ. മഹേഷ് നഗറിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 23ന് വൈകീട്ട് 4 മണിക്ക് കുട്ടികളുടെ കലാ പരിപാടികളോടെ ഡി.വെ.എഫ്.ഐ. മുൻ ജില്ലാ പ്രസിഡണ്ട് സി. അശ്വനിദേവ് ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് കമ്മിററി അംഗം അഡ്വ: എൽ. ജി. ലീജീഷ് മുഖ്യ പ്രഭാഷണം നടത്തും. ഗോത്ര നൃത്തം, തെയ്യം, നാടൻ പാട്ട് എന്നിവ കോർത്തിണക്കി മലബാറിലെ പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന നാട്ടുണർവ്വ് ദൃശ്യവിഷ്കാരം അരങ്ങേറും.
24ന് ശനിയാഴ്ച രാവലെ 10 മണിക്ക് സൗഹൃദ വനിതാ കമ്പവലി മതസരവും, പ്രദേശവാസികളുടെ കലാകായിക പരിപാടികളും സംഘടിപ്പിക്കും. വൈകീട്ട് 6 മണിക്ക് സാംസ്ക്കാരിക സമ്മേളനം കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്യും. പ്രഭാഷകൻ കന്മന ശ്രീധരൻ മാസ്റ്റർ മുഖ്യാത്ഥിയായി പങ്കെടുക്കും. 25ന് രാവിലെ 10 മണിക്ക് ജീവിതശൈലി േേരാഗങ്ങൾ എന്ന വിഷയത്തിൽ ആേേരാഗ്യബോധവൽക്കരണ ക്ലാസ്സ് നടക്കും. പരിപാടി പ്രതീക്ഷ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ഇ.കെ. അജിത്ത് ഉദ്ഘാടനം ചെയ്യും. സി. പി. ഐ. എം. കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. ഡിവൈ.എഫ്.ഐ. ബ്ലോക്ക സെക്രട്ടറി ബി.പി. ബബീഷ്, കൊല്ലം സൗത്ത് മേഖലാ സെക്രട്ടറി സുബീഷ് തുടങ്ങിയവർ സംസാരിക്കും. രാത്രി 7.30ന് മാക്സ് ഓർക്കസ്ട്ര ഒരുക്കുന്ന മെഗാ ഗാനമേളയോടെ 3 ദിവസം നീണ്ടുനിൽക്കുന്ന പരിപാടിക്ക് സമാപനമാകും.

