ചില്ലവെട്ടാന്‍ വേപ്പുമരത്തില്‍ കയറിയ തൊഴിലാളി ഷോക്കേറ്റു മരിച്ചു.

പാലക്കാട്: വൈദ്യുതി പോസ്റ്റിനു സമീപമുള്ള വേപ്പുമരത്തിൽ ചില്ലവെട്ടാൻ കയറിയ തൊഴിലാളി ഷോക്കേറ്റു മരിച്ചു. പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ പേട്ടക്കാട് എസ്.പി. കോളനിയിൽ സ്വാമിനാഥന്റെ മകൻ ശക്തി വടിവേൽ (49) ആണ് മരിച്ചത്. റോഡിനു സമീപമുള്ള കെ.എസ്.ഇ.ബി. 22 കെ.വി. പോസ്റ്റിനടുത്തുള്ള ആര്യവേപ്പിൽ കയറിയപ്പോഴായിരുന്നു അപകടം.

ചില്ല വെട്ടാൻ ശ്രമിക്കുന്നതിനിടെ മരക്കൊമ്പ് വൈദ്യുത പോസ്റ്റിൽ തട്ടി അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മരക്കൊമ്പിൽ മരിച്ചനിലയിലായിരുന്ന ശക്തിവടിവേലിനെ കഞ്ചിക്കോട് അഗ്നിരക്ഷാ നിലയത്തിൽനിന്നുള്ള സേനയെത്തിയാണ് താഴെയിറക്കിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
