കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയ്ക്ക് തീപിടിച്ചു

കോട്ടയം: കോട്ടയം കടുത്തുരുത്തി മുട്ടുചിറക്കു സമീപം ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയ്ക്ക് തീപിടിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വാഹനത്തിൻ്റെ ഡ്രൈവർ പിരിക്കൊന്നുമേൽക്കാതെ രക്ഷപ്പെട്ടു. എറണാകുളത്ത് നിന്ന് ചെങ്ങന്നൂരിലേക്ക് പെട്രോളും ഡീസലുമായി പോവുകയായിരുന്ന ടാങ്കറിനാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി ഏറെ നേരം പരിശ്രമിച്ചാണ് തീപൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
