അവയവക്കടത്ത് കേസ്; കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ആലുവ റൂറൽ എസ് പി വൈഭവ് സക്സേന

അവയവ കൈമാറ്റത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ആലുവ റൂറൽ എസ് പി വൈഭവ് സക്സേന. നിലവിൽ പിടിയിലായ സജിത്ത് സാമ്പത്തിക ഇടപാടുകൾ നടത്തിയയാളാണ്.

അന്വേഷണം ശാസ്ത്രീയ രീതിയിൽ പുരോഗമിക്കുകയാണെന്നും ആവശ്യമെങ്കിൽ ഹൈദരാബാദിലും ബെംഗളൂരുവിലും പരിശോധനകൾ നടത്തുമെന്നും ആലുവ റൂറൽ എസ് പി പറഞ്ഞു. കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

