കളഞ്ഞു കിട്ടിയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് തിരികെ ഏൽപ്പിച്ച് ഹോട്ടൽ ഉടമ മാതൃകയായി

കൊയിലാണ്ടി മാർക്കറ്റ് പരിസരത്തുനിന്ന് കളഞ്ഞു കിട്ടിയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് തിരികെ ഏൽപ്പിച്ച് മാതൃകയായി കൊയിലാണ്ടി രംഭ ഹോട്ടൽ ഉടമ പറവകൊടി കുഞ്ഞിരാമൻ. പുളിയഞ്ചേരി സ്വദേശിയായ കണ്ണികുളത്തിൽ സാദിഖിന്റെ പേഴ്സയിരുന്നു നഷ്ടപ്പെട്ടത്.

പേഴ്സ് തിരികെ കിട്ടിയ സന്തോഷത്തിലാണ് സാദിഖ്. ഇന്ന് കുടുംബസമേതം ഹോട്ടലിൽ വന്ന് പേഴ്സ് കൈപ്പറ്റി ഹോട്ടൽ ഉടമയോട് നന്ദിയും കടപ്പാടും അറിയിച്ചാണ് കുടുംബം മടങ്ങിയത്.
