KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ നാളെ ജനകീയ ശുചീകരണ യജ്ഞം

കൊയിലാണ്ടിയിൽ നാളെ ജനകീയ ശുചീകരണ യജ്ഞം.. മാലിന്യ മുക്തം നവകേരളം പരിപാടിയുടെ ഭാഗമായി മഴക്കാല രോഗ പ്രതിരോധ ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായാണ് നാളെ ശനിയാഴ്ച കൊയിലാണ്ടി നഗരത്തിൽ ജനകീയ ശുചീകരണം യജ്ഞം നടക്കുന്നത്. കാലത്ത് 7.30 മണി മുതൽ ആരംഭിക്കും
 
ശുചീകരണത്തിൽ കൗൺസിലർമാർ. ജീവനക്കാർ. CDS അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേനാംഗങ്ങൾ, പൊതു പ്രവർത്തകർ, സന്നദ്ധസംഘടനാ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും 7.30 ന് ടൗൺ ഹാളിൽ നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം 6 ഗ്രൂപ്പുകളായി തിരിഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.
Share news