താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ മരകൊമ്പ് മുറിഞ്ഞ് വൈദ്യുതി ലൈനിൽ വീണു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ പേരാൽ മരകൊമ്പ് മുറിഞ്ഞ് വൈദ്യുതി ലൈനിൽ വീണു. ദേശീയപാതയിൽ ഗതാഗതക്കുരുക്ക്. ഇന്ന് രാവിലെ 9 മണിയോടെയാണ് മരകൊമ്പ് പൊട്ടി വൈദ്യുതി ലൈനിലേക്ക് പതിച്ചത്. വൈദ്യുതി ലൈൻ പൊട്ടിയിട്ടുണ്ട്. അഗ്നി രക്ഷാ സേന എത്തി. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ മരകൊമ്പ് മുറിച്ചു മാറ്റുകയാണ്.

കോമ്പൗണ്ടിലെ മരം ഭീഷണിയായിട്ട് ഏറെ നാളായി. ഇത് മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പേർ ആശുപത്രി അധികൃതരെ വിവരമറിയിച്ചിരുന്നു. കഴിഞ്ഞ ദിവസവും മരകൊമ്പ് പൊട്ടി വൈദ്യുതി ലൈനിലേക്ക് വീണിരുന്നു. മരകൊമ്പ് പൊട്ടിയതിനെ തുടർന്ന് വൈദ്യതി ഭാഗികമായി നിലച്ചിരിക്കുകയാണ്. ഗതാഗത തടസ്സമുണ്ടായി. ട്രാഫിക് പോലീസ് ഗതാഗതം നിയന്ത്രിച്ചുവരികയാണ്.

