KOYILANDY DIARY.COM

The Perfect News Portal

മരം പൊട്ടി വീണ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: മരം പൊട്ടി വീണ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടുകൂടിയാണ് കൊയിലാണ്ടി കൊല്ലം ചിറക്ക് സമീപം മരത്തിൻറെ കൊമ്പ് പൊട്ടി റോഡിലേക്ക് വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി FRO ബബീഷ് പി എം നേതൃത്വത്തിൽ മറ്റ് സേനാംഗങ്ങളുടെ സഹായത്തോടുകൂടി മരക്കൊമ്പ് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ഗ്രേഡ് എ എസ് ടി ഒ മജീദ് എംൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇർഷാദ് പികെ, നിധി പ്രസാദ് ഇഎം, ബബീഷ് പി എം, റഷീദ് കെ പി, ഹോം ഗാർഡ് പ്രദീപ് എന്നിവർ ഏർപ്പെട്ടു.
Share news