KOYILANDY DIARY.COM

The Perfect News Portal

ദേശീയ പാത നിർമ്മാണം: പ്രവൃത്തി ത്വരിതപ്പെടുത്തണം സി പി ഐ

കോഴിക്കോട്: ദേശീയപാതയുടെ നിർമ്മാണ പ്രവൃത്തി വേഗതകൂട്ടി അടിയന്തിരമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന്  സിപിഐ കോഴിക്കോട് ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. നിർമ്മാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിനാൽ ദേശീയ പാതയിലൂടെയുള്ള യാത്ര ദുഷ്കരവും പല ഭാഗങ്ങളിലും രൂപപ്പെട്ട വെള്ളക്കെട്ടുകൾ അപകടങ്ങൾ വർദ്ധിപ്പിക്കുന്നുമുണ്ട്. ചെറുവാഹനങ്ങളും യാത്രക്കാരും അപകടങ്ങളിൽപ്പെടുന്നത് പതിവായി മാറിയിരിക്കുകയാണ്.
മഴക്കാല ദുരിതങ്ങൾ കൂടി വരുന്നതോടെ യാത്ര വീണ്ടും ദുരിതപൂർണ്ണമാവും.
ഈ പ്രശ്നം അടിയന്തിരമായി പരിഹരിക്കുന്നതിന് കരാർ കമ്പനിക്ക് നിർദ്ദേശം നത്കണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ജില്ലാ കൗൺസിൽ യോഗത്തിൽ കെ മോഹനൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. സിപിഐ സംസ്ഥാന എക്സി: അംഗം സത്യൻ മൊകേരി, ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ മാസ്റ്റർ, ജില്ലാ അസി: സെക്രട്ടറി അഡ്വ: പി ഗവാസ് എന്നിവർ സംസാരിച്ചു.
Share news