കെ.എസ്.ടി.എ അധ്യാപക കലോത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി: കെ.എസ്.ടി.എ ഉപജില്ല കലോത്സവം സംഘടിപ്പിച്ചു. കോതമംഗലം ഗവ: എൽ. പി സ്‌ക്കൂളിൽ നടന്ന പരിപാടി കവി സത്യചന്ദ്രൻ പൊയിൽകാവ് ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡണ്ട് ഡി. കെ ബിജു അദ്ധ്യക്ഷത വഹിച്ചു. 13 ഇനങ്ങളിലായി സബ്ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് അധ്യാപകർ പങ്കെടുത്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, ഡി.പി.ഒ എം. ജയകൃഷ്ണൻ കെ. എസ്. ടി. എ ജില്ലാ കമ്മറ്റി അംഗങ്ങളായ കെ. മായൻ, എസ്. അനിൽകുമാർ, എന്നിവർ സംസാരിച്ചു. എം. ജി ബൽരാജ് സ്വാഗതവും, സബ് ജില്ലാ സെക്രട്ടറി ആർ.എം രാജൻ നന്ദിയും പറഞ്ഞു.
പെൻസിൽ ഡ്രോയിങ്, ജലച്ഛായം, കാർട്ടൂൺ, ഉപന്യാസം, കഥാരചന, കവിതാ രചന എന്നിവയിൽ അബ്ദുറഹ്മാൻ കെ. കെ, രഞ്ജിത്ത് ലാൽ, സജിത്ത് ജി. ആർ, ശ്രീനാഥ്, ഗണേശൻ കക്കഞ്ചേരി, രഞ്ജിത്ത് ലാൽ, മിനിജ എന്നിവർ യഥാക്രമം ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ലളിതഗാനം, കവിതാലാപനം, നാടൻ പാട്ട്, മാപ്പിള പാട്ട്, പ്രസംഗം എന്നിങ്ങനെ വിവിധ മത്സരങ്ങളും നടന്നു.

