KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ഇ.ശ്രീധരൻ മാസ്റ്ററെ അനുസ്മരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ഇ.ശ്രീധരൻ മാസ്റ്റുടെ രണ്ടാം ചരമവാർഷികം ആചരിച്ചു. കോൺഗ്രസ്സ് നേതാവും ചേമഞ്ചേരി യു പിസ്കൂൾ മുൻ പ്രധാന അധ്യാപകനും പൂക്കാട് കലാലയം മുൻ ജനറൽ സിക്രട്ടറിയുമായിരുന്നു. കാലത്ത് 9മണിക്ക് മാസ്റ്ററുടെ വസതിയായ ശ്രീരാജിൽ ഛായാപടത്തിന് മുൻപിൽ കോൺഗ്രസ്സ് പ്രവർത്തകരും, പൂക്കാട് കലാലയം ഭാരവാഹികളും ഒത്ത് ചേർന്ന് പുഷ്പാർച്ചന നടത്തി.
തുടർന്ന് മഹാത്മാ കാരുണ്യ വേദിയിൽ വെച്ച് മാടഞ്ചേരി സത്യനാഥന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം DCC പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. സി.വി ബാലകൃഷ്ണൻ, എൻ.കെ കെ മാരാർ, മനത്താനത്ത് ഗോവിന്ദൻകുട്ടി, വത്സല പുല്ല്യത്ത്, പ്രജിത ഉപ്പശ്ശൻ കണ്ടി, എം.ഒ ഗോപാലൻ മാസ്റ്റർ, വാഴയിൽ ശിവദാസ്, കെ.വി രാജൻ തുടങ്ങിയവർ സംസാരിച്ചു. സത്യൻ ചാത്തനാടത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീകുമാർ ഒറവങ്കര നന്ദി പ്രകാശിപ്പിച്ചു.
Share news