കൊയിലാണ്ടിയിൽ മതനിരപേക്ഷത തകർക്കാനുള്ള യു.ഡി.എഫ്. ബി ജെ.പി. നീക്കത്തിനെതിരെ എൽ.ഡി.എഫ്. ബഹുജന റാലി

കൊയിലാണ്ടി: മതനിരപേക്ഷത തകർക്കാനുള്ള യു.ഡി.എഫ്. ബി ജെ.പി. നീക്കത്തിനെതിരെ എൽ.ഡി.എഫ്. കൊയിലാണ്ടിയിൽ ബഹുജന റാലി സംഘടിപ്പിച്ചു. പുതിയ ബസ്സ്റ്റാൻ്റ് പരിസരത്ത് ചേർന്ന റാലി സിപിഐ(എം) ജില്ലാ കമ്മറ്റി അംഗം പി. കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് മണ്ഡലം കമ്മറ്റി ചെയർമാൻ രാമചന്ദ്രൻ കുയ്യാണ്ടി അദ്ധ്യക്ഷനായി.

കാനത്തിൽ ജമീല എം.എൽ.എ, പി.വിശ്വൻ മാസ്റ്റർ, എം.പി. ശിവാനന്ദൻ, കെ.ദാസൻ.കെ. അജിത്, ഡി. ദീപ, അഡ്വ: സുനിൽ മോഹൻ തുടങ്ങിയവർ സംസാരിച്ചു. ടി. കെ. ചന്ദ്രൻ സ്വാഗതം പറഞ്ഞു.
