KOYILANDY DIARY.COM

The Perfect News Portal

തൃശൂരിൽ സിപിഐഎം വനിതാ നേതാവിന്റെ വീട് കയറി ആക്രമണം

തൃശൂർ കൊരട്ടിയിൽ വീട് കയറി ആക്രമണം. യുവാവ് കസ്റ്റഡിയിൽ. മഹിളാ അസോസിയേഷൻ നേതാവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൊരട്ടി ഗ്രാമ പഞ്ചായത്ത് അംഗവും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായ സിന്ധു ജയരാജിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.

സിന്ധുവിനും മകന്റെ കുഞ്ഞിന് നേരെയും അക്രമി വെട്ടുകത്തി ഉയർത്തി ഭീഷണിപ്പെടുത്തി. കാറും വീടിന്റെ ജനൽ ചില്ലകളും തകർത്തു. അക്രമിക്കെതിരെ നേരത്തെയും കേസുകൾ ഉണ്ടായിരുന്നു. നിയമസഹായത്തിനായി സിന്ധുവിനോട് ഇടപെടണമെന്ന് അക്രമി നേരത്തെ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഇത് സിന്ധു ചെയ്തുകൊടുത്തില്ല. ഇതിനുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.

Share news