KOYILANDY DIARY.COM

The Perfect News Portal

വാഹനം കാനയിലേക്ക് മറിഞ്ഞ് റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം

എറണാകുളം: വാഹനം കാനയിലേക്ക് മറിഞ്ഞ് റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം. നടൻ മാത്യുവിന്റെ മാതാപിതാക്കൾക്ക് പരുക്കേറ്റു. മാമല തുരുത്തിയിൽ ബീന (60) യാണ് മരണപ്പെട്ടത്. ഇവർ സഞ്ചരിച്ച വാഹനം കാനയിലേക്ക്  മറിയുകയായിരുന്നു.  ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ശാസ്താംമുകളിൽ ദേശീയപാതയിൽ നിർമാണം നടക്കുന്ന സ്ഥലത്താണ് വാഹനം മറിഞ്ഞത്. 
അപകടത്തിൽ പരുക്കേറ്റ ഭർത്താവ് സാജു, ബന്ധുവായ ബിജു, ഭാര്യ സൂസൻ എന്നിവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിൽ അഭിനയിച്ച നടൻ മാത്യുവിൻ്റെ മാതാപിതാക്കളാണ് ബിജുവും സൂസനും. മാത്യൂവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. സഹോദരന് പരുക്കേറ്റിട്ടില്ല. മരിച്ച ബീന ബിജുവിൻ്റെ പിതൃസഹോദര പുത്രൻ്റെ ഭാര്യയാണ്.
Share news