KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരിയിൽ തെങ്ങിൽ നിന്നു വീണു പരിക്കേറ്റയാൾ മരിച്ചു

കൊയിലാണ്ടി: തെങ്ങിൽ നിന്നു വീണു പരിക്കേറ്റയാൾ മരിച്ചു. ചേമഞ്ചേരി തുവ്വക്കോട് വളപ്പിൽ മീത്തൽ വേണു (61) ആണ് മരണമടഞ്ഞത്. വ്യാഴാഴ്ചയാണ് സംഭവം. അപകടം നടന്ന ഉടനെ കൊയിലാണ്ടി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: പുഷ്പ. മക്കൾ: വർഷ, സൗമ്യ. മരുമകൻ: ഷാജു (മുചുകുന്ന്) സഹോദരങ്ങൾ: ശ്രീനിവാസൻ, സരോജിനി, ദേവി, ചന്ദ്രൻ, ശാന്ത, കമല, ലീല.
Share news