വിദഗ്ധ സംഘം കൃഷിയിടങ്ങൾ സന്ദർശിച്ചു

കൊയിലാണ്ടി: വരൾച്ച ബാധിത മേഖലയെ പറ്റി വിലയിരുത്തുന്നതിനു വേണ്ടി രൂപീകരിച്ച വിദഗ്ധ സംഘം പന്തലായനി ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കർഷകരുടെ കൃഷിയിടം സന്ദർശിച്ചു. ഇടമഴയുടെ അഭാവം മൂലം പലയിടങ്ങളിലും വാഴകൃഷിയിൽ ഉല്പാദനം കുറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജലസേചനത്തിൻ്റെ അഭാവത്തിൽ വാഴയിൽ വിവിധ കീടരോഗങ്ങൾ പിടിപ്പെട്ടതായി ശ്രദ്ധയിൽ പ്പെടുകയും അത് തരണം ചെയ്യാനാവശ്യമായ നിർദേശങ്ങൾ കർഷകർക്ക് നൽകുകയും ചെയ്തു.

കൊയിലാണ്ടി കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ നന്ദിത വി.പി, വയനാട് അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റൻ്റ് പ്രൊഫസറും കൊയിലാണ്ടി ബ്ളോക്ക് തല കാർഷിക വിഞ്ജാന കേന്ദ്രം നോഡൽ ഓഫീസറുമായ ഡോക്ടർ അഷിത്ത് രാജ് എൻ, കൃഷി ഓഫിസർ അമൃത ബാബു, കൃഷി അസിസ്റ്റൻ്റ് അർജുൻ ജി.എസ്, ആത്മ ടെക്നോളജി മാനേജർ വിഷണു കെ. പ്രദീപ് സായി വേൽ തുടങ്ങിയവർ നേതൃത്വം നൽകി.
