പ്ലസ്ടു ഫല നിർണ്ണയത്തിൽ വിജയം ആഘോഷിച്ച് ജി.വി.എച്ച്.എസ് എസ്

കൊയിലാണ്ടി മേഖലയിൽ പ്ലസ്ടുവിന് ഏറ്റവും കൂടുതൽ വിജയശതമാനം ലഭിച്ചതിൽ കൊയിലാണ്ടി ജി.വി.എച്ച്. എസ് എസിൽ വിജയാഹ്ളാദ ദിനമാചരിച്ചു. സ്കൂളിൽ പരീക്ഷ എഴുതിയ193 കുട്ടികളിൽ 182 പേർ വിജയിച്ചു. 37 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. മേഖലയിലെ ഏറ്റവും ഉയർന്ന വിജയമാണ് ഈ സ്കൂളിൽ 94 ശതമാനം വിജയം. സയൻസ് വിഭാഗത്തിൽ 97 ശതമാനവും ഹ്യൂമാനിറ്റീസിൽ 95 ശതമാനവും കോമേഴ്സിൽ 90 ശതമാനവും വിജയം നേടിയിട്ടുണ്ട്.

സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ വൈഗ അനിൽ, ആയിഷ ഹുദ, ഫാത്തിമ. പി, ശരവണ സതീഷ് എന്നിവർ ചേർന്ന് കെയ്ക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് വി സുചീന്ദ്രൻ, എസ് എസ് ജി പ്രസിഡൻ്റ് ഹരീഷ്, എം, പിടിഎ പ്രസിഡൻ്റ് ഷിംന കെ കെ, പ്രിൻസിപ്പാൾ പ്രദീപ് കുമാർ, എച്ച് എം ഷജിത എന്നിവർ സംസാരിച്ചു. എ കെ അഷ്റഫ് സ്വാഗതം പറഞ്ഞു.
