സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ എ.കെ.ശാരികയെ കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു

കൊയിലാണ്ടി: സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ എ.കെ.ശാരികയെ കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ ഷാളണിയിച്ച് മൊമൻ്റൊ നൽകി. DCC ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, മണ്ഡലം ‘പ്രസിഡണ്ട് ഇടത്തിൽ ശിവൻ, ഭാരവാഹികളായ ഒ.കെ. കുമാരൻ, എം.എം രമേശൻ, ജി പി പ്രീജിത്ത്, പാറക്കീൽ അശോകൻ, കെ. സ്വപ്നകുമാർ, ടി.എം പ്രജേഷ് മനു, ദീപക് കൈപ്പാട്ട്, ഷിബു എം ടി, അമ്മത് പി.കെ തുടങ്ങിയവർ സംബന്ധിച്ചു.
