KOYILANDY DIARY.COM

The Perfect News Portal

മദ്യനയ അഴിമതികേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വിധി ഇന്ന്

മദ്യനയ അഴിമതികേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വിധി ഇന്ന്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ വിധി പറയുക. കേസിൽ ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ഇടക്കാല ജാമ്യത്തെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.

നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണം മൗലികമോ, ഭരണഘടനാപരമോ ആയ അവകാശമല്ലെന്നും ഇഡി സത്യവാങ്മൂലത്തില്‍ പറയുന്നു. അരവിന്ദ് കെജ്‌രിവാളിനെതിരായ ആദ്യ കുറ്റപത്രം ഇഡി ഇന്ന് സമർപ്പിച്ചേക്കും. അതേസമയം ബിആർഎസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ തള്ളിയ റൗസ് അവെന്യൂ കോടതി ഉത്തരവിനെതിരെയാണ് കവിത ഹൈകോടതിയെ സമീപിച്ചത്.

Share news