പ്ലസ് ടു പരീക്ഷയിൽ GVHSS കൊയിലാണ്ടിക്ക് മിന്നും വിജയം

കൊയിലാണ്ടി: പ്ലസ് ടു പരീക്ഷയിൽ GVHSS കൊയിലാണ്ടിക്ക് മിന്നും വിജയം 94.3 ശതമാനം വിജയം നേടിയാണ് GVHSS കൊയിലാണ്ടി മേഖലയിൽ ഒന്നാം സ്ഥാനം കൈവരിച്ചത്. ഇത്തവണ എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചവർ 37 പേർ. (കഴിഞ്ഞ വർഷം 13). 5 വിഷയങ്ങൾക്ക് A+ നേടിയവർ 15 പേരും, 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയവർ 67 പേരും സ്കൂളിൻ്റെ അഭിമാനമായിരിക്കുകയാണ്.

ആകെ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ 193. പാസായത് 182. ഫുൾ എ പ്ലസ് നേടിയവർ 37 ഉം, 5 വിഷയങ്ങളിൽ എ പ്ലസ് നേടിയവർ 15 പേരും, 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയവർ 65 പേർ. ആകെ 94.3% വിജയ നേട്ടവുമായാണ് ജിവിഎച്ച്എസ്എസ് വേറിട്ടു നിൽക്കുന്നത്.

- സയൻസിൽ പരീക്ഷ എഴുതിയ 65 വിദ്യാർത്ഥികളിൽ 63 പേർ പാസായി. വിജയ ശതമാനം 96.92 %. അതിൽ ഫുൾ എ പ്ലസ് 27ഉം, 5 വഷയങ്ങളിൽ എ പ്ലസ് നേടിയവർ 6 പേരും. 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി 41 പേർ വിജയികളായി.
- ഹ്യൂമാനിറ്റീസിന് 65 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 62 പേർ വിജയിച്ചു. 95.38% വിജയം. ഫുൾ എ പ്ലസ് 4ഉം, 5 വിഷയങ്ങളിൽ എ പ്ലസ് നേടിയവർ 4ഉം, 90 % മുകളിൽ മാർക്ക് നേടിയത് 10 പേരുമാണ്.
- കൊമേഴ്സ് 65 വിദ്യാർത്ഥികൾ പരീക്ഷ എഴിതിയതിൽ 57 വിദ്യാർത്ഥികൾ പാസായി. 90.47 വിജയം കൈവരിച്ചു. ഫുൾ എ പ്ലസ് 27 പേർ കരസ്ഥമാക്കി. 5 വിഷയങ്ങളിൽ 6 പേർ ഫുൾ എ പ്ലസ് കരസ്ഥമാക്കി. 90 % മുകളിൽ മാർക്ക് ലഭിച്ചവർ 14 പേർ.
