ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69
തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 78.69 ആണ് വിജയശതമാനം. 3,74, 755 പേർ പരീക്ഷയെഴുതിയതിൽ 2, 94, 888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. മുൻവർഷം ഇത് 82.95 ശതമാനം ആയിരുന്നു. 4.26 ശതമാനമാണ് മുൻവർഷത്തേതിൽ നിന്നുമുള്ള വ്യത്യാസം. 39242 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

എറണാകുളമാണ് വിജയശതമാനം ഏറ്റവും കൂടിയ ജില്ല- 84.12. കുറവ് – വയനാട് 72.13 ശതമാനം. 63 സ്കൂളുകൾ 100 ശതമാനം വിജയം കരസ്ഥമാക്കി. വൈകിട്ട് 4 മുതൽ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം അറിയാം.

ഹയർ സെക്കൻഡറി പരീക്ഷാ ഫലം അറിയാവുന്ന വെബ് സൈറ്റുകൾ

www.prd.kerala.gov.in

www.keralaresults.nic.in
www.result.kerala.gov.in
www.examresults.kerala
www.results.kite.kerala.gov.in
എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.
വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം.
www.keralaresults.nic.in
www.vhse.kerala.gov.in
www.results.kite.kerala.gov.in
www.prd.kerala.gov.in
www.examresults.kerala.gov.in
www.results.kerala.nic.in
എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.



