കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. ദീപാരാധന, സന്ധ്യാവിളക്ക്, തായമ്പക എന്നിവയുണ്ടായി. 17-ന് ചെറിയ വിളക്ക്, പ്രസാദ ഊട്ട്, കാഴ്ച ശീവേലി, സോപാന സംഗീതം, തായമ്പക എന്നിവ നടക്കും. 18-ന് വലിയവിളക്ക്, 19-ന് പള്ളിവേട്ട, 20-ന് ആറാട്ട് എന്നിവയുണ്ടാകും.