KOYILANDY DIARY.COM

The Perfect News Portal

അടിപ്പാത പ്രശ്നം പരിഹരിക്കാൻ ജില്ലാ കളക്ടറും, ഹൈവെ പ്രോജക്ട് ഡയരക്ടറും തിക്കോടിയിലെത്തി

തിക്കോടി: അടിപ്പാത പ്രശ്നം പരിഹരിക്കാൻ തിക്കോടിയിൽ ജില്ലാ കളക്ടറെത്തി. നിരവധി തവണ ഉറപ്പ് നല്കിയിട്ടും അടിപ്പാത പ്രശ്നം പരിഹരിക്കാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് നിരന്തര സമരത്തിലായിരുന്നു നാട്ടുകാർ. പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചാണ് സർവ്വീസ് റോഡ് പണി തടയാൻ ജനങ്ങൾ രംഗത്തിറങ്ങിയത്.
പ്രശ്നം രൂക്ഷമായതോടെയാണ് കളക്ടറും ഹൈവെ അതോറിറ്റി പ്രോജക്ട് ഡയരക്ടറും തിക്കോടിയിലെത്തിയത്. കളക്ടർ നാട്ടുകാരുമായി സംസാരിച്ച് പരിഹാരത്തിന് ശ്രമിക്കാമെന്ന് ഉറപ്പ് നല്കി. നൂറുകണക്കിന് ജനങ്ങളാണ് സംഭവസ്ഥലത്ത്  പൊരി വെയിലത്ത് എത്തിചേർന്നതും പ്രതിഷേധം അറിയിച്ചതും. പഞ്ചായത്തംഗം ആർ. വിശ്വൻ, സന്തോഷ് തിക്കോടി, ബിജു കളത്തിൽ എന്നിവർ നേതൃത്വം നൽകി.
Share news