KOYILANDY DIARY.COM

The Perfect News Portal

ക്ലീൻ കേരള മാതൃകയാക്കാൻ സംസ്ഥാനങ്ങൾ: അസഹിഷ്ണുതയോടെ കേന്ദ്രം മാലിന്യം വലിച്ചെറിഞ്ഞ്‌’ കേന്ദ്രം ;

തിരുവനന്തപുരം: ക്ലീൻ കേരള മാതൃകയാക്കാൻ ഇതര സംസ്ഥാനങ്ങൾ കേരളത്തിലേക്ക്.. അസഹിഷ്ണുതയോടെ ‘മാലിന്യം വലിച്ചെറിഞ്ഞ്‌’ കേന്ദ്രം ക്ലീൻ കേരള കമ്പനിയുടെ മാലിന്യസംസ്‌കരണ രീതി മാതൃകയാക്കാൻ മറ്റ് സംസ്ഥാനങ്ങൾ മത്സരിക്കുമ്പോഴും അസഹിഷ്‌ണുതയുടെ മാലിന്യം വലിച്ചെറിഞ്ഞാണ് കേന്ദ്രം പ്രതികാരം ചെയ്യുന്നത്. കേരളത്തിലെ മാലിന്യ സംസ്കരണത്തിന് പാളിച്ചയുണ്ടെന്ന വിചിത്ര റിപ്പോർട്ടുമായാണ് ഇക്കുറി വരവ്. കേരളത്തിലെ മാലിന്യം തമിഴ്നാട്ടിൽ തള്ളുന്നു എന്നും കേന്ദ്ര മലിനീകരണബോർഡ് ആരോപിക്കുന്നു. എന്നാൽ, കേരളത്തിന്റെ അഭിമാന പദ്ധതിയായ ക്ലീൻ കേരളാ കമ്പനിയെക്കുറിച്ച് പഠിക്കാൻ തമിഴ്‌നാട് ഗ്രാമവികസന- പഞ്ചായത്തിരാജ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഡി സെന്തിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കഴിഞ്ഞമാസമാണ് ഇവിടെയെത്തിയത്.
ഹരിതകർമസേനയുടെ പ്രവർത്തനവും ഇവർ വിലയിരുത്തി ഇത് നടപ്പാക്കാനുള്ള ശ്രമത്തിലാണ്. കർണാടക, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽനിന്നും ഉദ്യോഗസ്ഥരെത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം പാഴ്വ‌സ്‌തുക്കൾ ശേഖരിച്ച് മൂല്യവത്താക്കിയതിലൂടെ ഹരിതകർമസേനയ്ക്ക് സംസ്ഥാന സർക്കാർ നൽകിയത് 9.79 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇത് ഇരട്ടിയാണ്. ഹരിതകർമ സേനാംഗങ്ങൾക്കാണ് ഈ തുക ലഭിച്ചത്.
12448 ടൺ തരംതിരിച്ച പ്ലാസ്റ്റിക്കാണ് ഇവർ ശേഖരിച്ചത്. 247.17 ടൺ ഇ മാലിന്യം, 2707.27 ടൺ ചില്ല് മാലിന്യം, 450.63 ടൺ തുണി മാലിന്യം, 1503.26 ടൺ ചെരുപ്പ്/ബാഗ്/തെർമോക്കോൾ മാലിന്യം തുടങ്ങിയവയും ക്ലീൻ കേരള ശേഖരിച്ചു. 8172 കിലോ മരുന്ന് സ്ട്രിപ്പ്, 6928 കിലോ വാഹന ടയർ, 1035 കിലോ എത്തിലിൻ പ്രിൻറിങ് ഷീറ്റ് തുടങ്ങിയവയും ശേഖരിച്ചു. റോഡ് ടാറിങ്ങിലേക്കായി 200.87 ടൺ തരികളാക്കിയ പ്ലാസ്റ്റിക് നൽകിയിരുന്നു. വസ്‌തുത ഇതായിരിക്കെയാണ് കേന്ദ്രത്തിൻ്റെ കുറ്റപ്പെടുത്തൽ.
Share news