എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞ കുട്ടികൾക്ക് വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ്സ് നടത്തി

കൊയിലാണ്ടി നഗരസഭാ കുടുംബശ്രീയും, പിഎംഎവൈ ഭവന പദ്ധതിയും സംയുതമായി എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞ കുട്ടികൾക്ക് വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ്സ് നടത്തി. ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ എം പി അധ്യക്ഷയായി.

ജയരാജ്. ഡി കെ കുട്ടികൾക്ക് വേണ്ടി ക്ലാസ്സെടുത്തു. സൗത്ത് സിഡിഎസ് ചെയർപേഴ്സൺ വിബിന കെ കെ സ്വാഗതവും PMAY- SDS രചന വി. ആർ. നന്ദിയും പറഞ്ഞു.

