KOYILANDY DIARY.COM

The Perfect News Portal

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ​ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊല്ലം: കൊല്ലം പരവൂർ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ​ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൂതക്കുളം സ്വദേശി ശ്രീജുവാണ് ഭാര്യ പ്രീത (39), മകൾ ശ്രീനന്ദ (12) എന്നിവരെ കൊലപ്പെടുത്തിയത്. കൊലപാതക ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാ​ഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊലപാതകത്തിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ച ശ്രീജവും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം. കടബാധ്യതയാണ് കൃത്യത്തിനു കാരണമെന്നാണ് നി​ഗമനം. പൂതക്കുളം ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്നു പ്രീത.

Share news