സോളാര്‍ കേസില്‍ ബിജുവിനും സരിതക്കും മൂന്ന് വര്‍ഷം തടവ്

കൊച്ചി> വിവാദമായ സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ ബിജു രാധാകൃഷ്ണനും സരിത എസ് നായരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇരുവരേയും പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. കേസിലെ മറ്റ് പ്രതികളായ നടി ശാലു മേനോനെയും അമ്മ കലാദേവിയേയും ടീം സോളാറിലെ ജീവനക്കാരനായ മണിമോനേയും വെറുതെ വിട്ടു.
പെരുമ്പാവൂര്‍ മുടിക്കലിലെ സജാദില്‍ നിന്ന് സോളാര്‍ സംവിധാനങ്ങള്‍ ഒരുക്കി നല്‍കാമെന്ന് പറഞ്ഞ് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ വഞ്ചാനാകുറ്റമാണ് ചുമത്തിയിട്ടുള്ളത്. സജാദിന്റെ പരാതിയെത്തുടര്‍ന്നാണ് സരിത ആദ്യമായി അറസ്റ്റിലാകുന്നത്. ഭാര്യ രശ്മിയെ കൊലപെടുത്തിയ കേസില്‍ ബിജു രാധാകൃഷ്ണന്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്. മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ ആയതിനാല്‍ സരിതക്ക് ജാമ്യം ലഭിച്ചേക്കാം.

