ഡൽഹി മദ്യനയ അഴിമതിക്കേസ്; കെ കവിതയുടെ ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ ഡൽഹി റൗസ് അവന്യൂ കോടതി തള്ളി. ഇഡിയും സിബിഐയും എടുത്ത കേസുകളിലാണ് കവിത ജാമ്യം തേടി കോടതിയെ സമീപിച്ചത്.

മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാർച്ച് 15-നാണ് ഇഡി കവിതയെ കസ്റ്റഡിയിലെടുത്തത്. തിഹാർ ജയിലിലായിരുന്ന കവിതയെ ജയിലിനുള്ളിൽവെച്ച് സിബിഐ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. നിലവിൽ മെയ് ഏഴ് വരെയാണ് കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി കാലവധി. ഇതോടെ നാളെ വീണ്ടും കോടതിയിൽ ഹാജരാക്കും.

